ഓസ്കര്‍ വേദിയിൽ അവതാരകയായി തിളങ്ങാൻ പ്രിയങ്ക ചോപ്ര

MARCH 5, 2026, 10:23 PM

ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന 98-ാമത് ഓസ്കാർ പുരസ്കാര ചടങ്ങിൽ അവതാരകയായി പ്രിയങ്ക ചോപ്ര വീണ്ടും എത്തുന്നു. വിൽ ആർനെറ്റ്, റോബർട്ട് ഡൗണി ജൂനിയർ, ആനി ഹാതവേ, പോൾ മെസ്കൽ, ഗ്വിനെത്ത് പാൽട്രോ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് പ്രിയങ്കയും വേദി പങ്കിടുന്നത്.

നേരത്തെ പ്രഖ്യാപിച്ച ക്രിസ് ഇവാൻസ്, ഡെമി മൂർ, സോ സൽദാന തുടങ്ങിയവരും ഈ പട്ടികയിലുണ്ട്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഓസ്കാർ വേദിയിൽ എത്തുന്നത്. ഇതിനുമുമ്പ് 2016-ലായിരുന്നു താരം ഈ നേട്ടം കൈവരിച്ചത്. 2023-ൽ ദീപിക പദുകോണും ഓസ്കാർ പ്രസന്ററായി എത്തിയിരുന്നു.

മാർച്ച് 15-ന് (ഇന്ത്യയിൽ മാർച്ച് 16) നടക്കുന്ന ചടങ്ങ് പ്രശസ്ത കൊമേഡിയൻ കോനൻ ഒബ്രിയൻ ആണ് രണ്ടാമതും ഹോസ്റ്റ് ചെയ്യുന്നത്. ഇത്തവണത്തെ നാമനിർദ്ദേശങ്ങളിൽ റയാൻ കൂഗ്ലർ-മൈക്കൽ ബി ജോർദാൻ കൂട്ടുകെട്ടിന്റെ 'സിന്നേഴ്സ്' (Sinners) ആണ് 16 നോമിനേഷനുകളുമായി ചരിത്രനേട്ടം കുറിച്ചത്.

vachakam
vachakam
vachakam

ലിയോനാർഡോ ഡികാപ്രിയോയുടെ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' 13 വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഗില്ലെർമോ ഡെൽ ടോറോയുടെ 'ഫ്രാങ്കെൻസ്റ്റൈൻ', ജോഷ് സഫ്ദിയുടെ 'മാർട്ടി സുപ്രീം' എന്നിവ ഒൻപത് വീതം നോമിനേഷനുകൾ നേടി.

കൂടാതെ, ഇത്തവണ മുതൽ കാസ്റ്റിംഗ് ഡയറക്ടർമാർക്കായി 'ബെസ്റ്റ് കാസ്റ്റിംഗ്' എന്ന പുതിയ വിഭാഗം കൂടി ഓസ്കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam