തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ അളവ് ആശങ്കാജനകമായി ഉയരുന്നതായി മുന്നറിയിപ്പ്. ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 8 വരെ രേഖപ്പെടുത്തിയതോടെ ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം-കൊട്ടാരക്കര, പത്തനംതിട്ട-കോന്നി, ആലപ്പുഴ-ചെങ്ങന്നൂർ, കോട്ടയം-ചങ്ങനാശ്ശേരി, ഇടുക്കി-മൂന്നാർ, പാലക്കാട്-തൃത്താല എന്നീ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
അതേസമയം കളമശ്ശേരി, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി, ഇവിടെ നിലവിൽ മഞ്ഞ അലർട്ട് ആണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആയി രേഖപ്പെടുത്തി.
യുവി വികിരണം ഉയരുന്നത് സൂര്യാഘാതം, ചർമ്മരോഗങ്ങൾ, കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് അധികൃതർ അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ പുറത്ത് പോകുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി.
ഇതിനിടെ കാസർഗോഡ് കാഞ്ഞങ്ങാട്ട് 13 വയസുകാരന് സൂര്യാഘാതമേറ്റ സംഭവവും റിപ്പോർട്ട് ചെയ്തു. കളിക്കിടെ കുട്ടിക്ക് പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
