തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരത്തിൽ പുറത്തുവിടാനാണ് തീരുമാനം.
എസ്എസ്എൽസി ഉത്തര പേപ്പറുകളുടെ മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ് 2 വരെ നടക്കും. തിരഞ്ഞെടുപ്പും അവധികളും കാരണം മൂല്യനിർണയം തുടങ്ങുന്നതിൽ വൈകിയതായി മന്ത്രി പറഞ്ഞു. ഈ വർഷം 4,17,417 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഗൾഫ് മേഖലയിൽ അനുകൂല സാഹചര്യമില്ലാത്തതിനാൽ അവിടെ പരീക്ഷ നടത്താൻ കഴിഞ്ഞില്ലെന്നും ഹയർസെക്കണ്ടറി പരീക്ഷകളും റദ്ദാക്കേണ്ടിവന്നതായും അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ പ്രവേശനത്തിനായി പ്രവേശനപരീക്ഷകൾ നടത്തരുതെന്ന് മന്ത്രി നിർദേശിച്ചു. സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 30നകം പൂർത്തിയാക്കണമെന്നും, പുതിയ അധ്യയന വർഷത്തിന്റെ പ്രവേശനോത്സവം ജൂൺ 1ന് നടത്തുമെന്നും അറിയിച്ചു.
ഇന്റേണൽ മാർക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കുമെന്നും, അതിൽ ബന്ധപ്പെട്ട അധ്യാപകരെ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അവധിക്കാല ക്ലാസുകൾക്ക് അനുമതിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികളെ അനാവശ്യമായി ക്ലാസുകളിൽ ഇരുത്തരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തൊഴിൽ വകുപ്പ് നൽകിയ നിർദേശപ്രകാരം രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പുറത്തുപണി ഒഴിവാക്കണമെന്നും, ഈ സമയത്ത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് വിശ്രമവും കളിയും ആവശ്യമാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അൽപ്പം ആശ്വസിക്കാം! അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
കോതമംഗലം പാംകെയർ ഗ്രോവ്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു
നിതിൻ രാജിന്റെ മരണം; ഡോ. കെ. റാമിനെ പുറത്താക്കാൻ തീരുമാനം; വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്
യുവി വികിരണം ഉയരുന്നു; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്; കാസർഗോഡ് 13 വയസുകാരന് സൂര്യാഘാതമേറ്റു