'എനിക്ക് ഇംഗ്ലീഷ് അറിയില്ല,  തെറ്റുകൾ ഞാൻ അംഗീകരിക്കുന്നു';  സ്വാസിക

MARCH 5, 2026, 11:21 PM

നടി സ്വാസിക കഴിഞ്ഞ ദിവസ ഇം​ഗ്ലീഷിൽ മാധ്യമങ്ങളോട് സംസാരിച്ചത് സാമൂഹിക മാധ്യമങ്ങളിൽ പലരും പരിഹസിച്ചിരുന്നു. 

പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്ന് ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് നടി സ്വാസിക വിജയ്‍യും അബുദാബിയിൽ നിന്നും നാട്ടിൽ തിരിച്ചെത്താനാകാതെ പ്രതിസന്ധിയിലായിരുന്നു. ഫെബ്രുവരി 28-ന് അബുദാബിയിൽനിന്ന് നാട്ടിൽ തിരിച്ചെത്തേണ്ട സ്വാസിക ഒരാഴ്ചയ്ക്കു ശേഷമാണ് തിരികെയെത്തിയത്.  തിരിച്ചെത്തിയ വേളയിലാണ് സ്വാസിക മാധ്യമങ്ങളോട് ഇം​ഗ്ലീഷിൽ സംസാരിച്ചത്. 

 വീഡിയോയ്ക്കു താഴെ സ്വാസികയുടെ ഇംഗ്ലീഷിനെ പലരും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്കു താഴെയാണ് സ്വാസിക കമന്റ് ചെയ്തത്.

vachakam
vachakam
vachakam

''എന്നോട് ഇംഗ്ലീഷിൽ പറയാൻ പറഞ്ഞു. എനിക്കു പറ്റുന്നതുപോലെ ഞാൻ പറഞ്ഞു. എനിക്കു ഇംഗ്ലീഷ് അറിയില്ല എന്നു ഞാൻ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്ക് കളിയാക്കാൻ ഉള്ള ഫ്രീഡം ഉണ്ട്. എനിക്കു പറ്റിയ തെറ്റുകൾ ഞാൻ അംഗീകരിക്കുന്നു'', എന്നാണ് സ്വാസിക കമന്റ് ചെയ്തത്. ഇതിനു താഴെ സ്വാസികയെ പിന്തുണച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ''ഇതിൽ എവിടെയാ കുറവ് പൊളിയല്ലേ'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam