വിഷുദിനത്തിൽ ഗുരുവായൂരിൽ ആനയെ നടയിരുത്തി ഭക്തൻ 

APRIL 16, 2026, 2:42 AM

തൃശൂർ: വിഷുദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തിയതായി റിപ്പോർട്ട്. രാവിലെ ശീവേലിക്ക് ശേഷമാണ് ചടങ്ങ് നടന്നത്. കൊച്ചി പാലാരിവട്ടം സ്വദേശിയായ ദീപക് നാരായണൻ ആണ് വഴിപാടായി ആനയെ നടയിരുത്തിയത്.

ക്ഷേത്ര മേൽശാന്തിയായ ചെർപ്പുളശ്ശേരി തെക്കും പറമ്പത്ത് മനയിലെ ടി.എം. നാരായണൻ നമ്പൂതിരിയാണ് മുഖ്യകാർമികൻ. കൊമ്പൻ കൃഷ്ണനാരായണൻ എന്ന ആനയെയാണ് നടയിരുത്തിയത്. ചടങ്ങിനായി ദേവസ്വത്തിൽ പത്ത് ലക്ഷം രൂപ സമർപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുണ്കുമാർ, മറ്റ് ഉദ്യോഗസ്ഥർ, പാരമ്പര്യാവകാശികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വഴിപാടു നേർന്ന ദീപക് നാരായണനും കുടുംബാംഗങ്ങളും നിരവധി ഭക്തരും ചടങ്ങിന് സാക്ഷികളായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam