'പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു'; സ്വർണവില വീണ്ടും കുതിക്കുന്നു

APRIL 16, 2026, 1:18 AM

തിരുവനന്തപുരം: സ്വർണവില കുറയും എന്ന പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേൽക്കുന്നതായി വിപണി സൂചനകൾ. ആഗോള വിപണിയിൽ സ്വർണത്തിന് വൻ ഉയർച്ച തുടരുകയാണ്. ക്രൂഡ് ഓയിൽ വിലയിൽ കുറവ് വന്നതും പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ സമവായ സാധ്യത ഉയർന്നതുമാണ് സ്വർണവിലയിൽ വീണ്ടും വർധനവിന് കാരണമായത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോഴത്തെ വില.

പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തിൽ സ്വർണവിലക്ക് മുന്നോട്ടും പിന്തുണ ലഭിക്കാനാണ് സാധ്യത. കേന്ദ്ര ബാങ്കുകളുടെ സ്വർണ വാങ്ങലും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ദീർഘകാലത്ത് വില ഉയരാൻ കാരണമാകുന്ന ഘടകങ്ങളാണ്.

കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ₹1,14,080 ആണ് വില. ഗ്രാമിന് ₹14,260. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ₹160യും ഗ്രാമിന് ₹20യും വർധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

18 കാരറ്റ് സ്വർണത്തിന് പവന് ₹93,720യും ഗ്രാമിന് ₹11,715യും ആണ് വില. 14 കാരറ്റിന് ഗ്രാമിന് ₹9,125യും പവന് ₹73,000യും, 9 കാരറ്റിന് ഗ്രാമിന് ₹5,885യും പവന് ₹47,080യും ആണ് ഇന്നത്തെ നിരക്ക്.

ഇന്നലെ 22 കാരറ്റ് സ്വർണം ₹1,13,920 ആയിരുന്നു. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് ₹270യും 10 ഗ്രാമിന് ₹2,700യും എന്ന നിലയിലാണ് തുടരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam