കണ്ണൂർ: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. റാമിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. വിദ്യാർത്ഥികളോട് അധ്യാപകൻ അപമാനകരമായി പെരുമാറിയിരുന്നുവെന്നാണ് അവർ ആരോപിച്ചത്. സ്റ്റാഫ് റൂമിൽ വച്ച് സ്വന്തം മകളെ ‘വേസ്റ്റ്’ എന്ന് വിളിച്ചതായും, അതിന് മറ്റ് അധ്യാപകർ സാക്ഷിയാണ് എന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.
വിദ്യാർത്ഥികളെ ശാസിക്കുന്നതിൽ മാത്രമല്ല, മറ്റു അധ്യാപകരെയും അതിന് പ്രേരിപ്പിച്ചിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിച്ചു. നിതിന്റെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും, അവർ നിയമനടപടിയിലേക്ക് പോകുന്നുവെങ്കിൽ പിന്തുണ നൽകുമെന്നും രക്ഷിതാക്കൾ അറിയിച്ചു. വിഷയത്തിൽ ആരോഗ്യ സർവകലാശാലയ്ക്കും കോളേജ് മാനേജ്മെന്റിനും പരാതി നൽകുമെന്നും വ്യക്തമാക്കി.
ഇതിനിടെ, ഡെന്റൽ കോളേജ് വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വൈറ്റ് കോട്ട് അഴിച്ചുമാറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കുന്നതുവരെ വൈറ്റ് കോട്ട് ധരിക്കില്ലെന്ന് ഹൗസ് സർജൻമാർ അറിയിച്ചു. “മാനേജ്മെന്റ് എവിടെയാണ്? ഞങ്ങളിലൊരാൾ പോയില്ലേ? ഇനി എത്ര പേർ പോകണം?” എന്ന മുദ്രാവാക്യങ്ങളോടെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. അഞ്ചരക്കണ്ടി ഇന്റഗ്രേറ്റഡ് ക്യാമ്പസിലെ മറ്റു വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കെടുത്തു.
വിദ്യാർത്ഥികളുടെ പരാതികൾ ശേഖരിക്കാൻ പ്രത്യേക ഇമെയിൽ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇതിനകം ഡോ. റാം ഉൾപ്പെടെ മൂന്ന് അധ്യാപകർക്കെതിരെ 150-ലധികം പരാതികൾ ലഭിച്ചതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ രമേശ് ചെന്നിത്തല ദില്ലിയിലേക്ക്
ലൈംഗിക പീഡന കേസ്; പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി
വിഷുദിനത്തിൽ ഗുരുവായൂരിൽ ആനയെ നടയിരുത്തി ഭക്തൻ
തോട്ടപ്പള്ളി സ്പിൽവേ വിവാദം: മാത്യു കുഴൽനാടനെതിരെ നിയമനടപടിക്കൊരുങ്ങി മന്ത്രി കെ. കൃഷ്ണൻകുട്ടി