“വിവാദങ്ങളെ സമചിത്തതയോടെ നേരിടേണ്ട സമയം”; വൈറലായി വിജയ്‌യുടെ ബോഡിഗാർഡിന്റെ പോസ്റ്റ് 

MARCH 6, 2026, 3:55 AM

ചെന്നൈ: നടൻ വിജയ്‌യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ ബോഡിഗാർഡിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. എന്നാൽ പോസ്റ്റ് വൈറലായതിന് പിന്നാലെ ഇയാൾ അത് പിൻവലിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥനായ അരൂൺ സുരേഷ് പോസ്റ്റ് ചെയ്ത സ്റ്റോറി ആണ് വൈറൽ ആയത്.  “വിവാദങ്ങളെ സമചിത്തതയോടെ നേരിടേണ്ട സമയം” എന്ന് അർത്ഥം വരുന്ന വരികളാണ് അരൂൺ സുരേഷ് കുറിച്ചത്. നടനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഈ പോസ്റ്റ് വളരെ വേഗത്തിലാണ് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ശ്രദ്ധിച്ചത്. എന്നാൽ പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ പിന്നീട് അത് നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് പിൻവലിച്ചതിന്റെ കാരണം വ്യക്തമല്ല.

ഇടുത്തിടെ വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാർത്തകൾ സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വലിയ ചർച്ചയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോഡിഗാർഡിന്റെ പ്രതികരണവും ശ്രദ്ധ നേടിയത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുകയാണ്.

vachakam
vachakam
vachakam

മറ്റൊരു സ്റ്റോറിയിൽ വിജയ് പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റുകൾ വന്നത് വിജയ്‌യും തൃഷയും വിവാഹവിരുന്നിൽ ഒരുമിച്ചെത്തുന്നതിന് തൊട്ടുമുൻപാണ് എന്നതാണ് ശ്രദ്ധേയം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam