ഫ്‌ളോറിഡ: അമേരിക്കൻ മലയാളികളുടെ കേരളത്തിലുള്ള ഭൂമികൾക്കും സ്വത്തുക്കൾക്കും നിയമപരമായ സംരക്ഷണം ഉറപ്പു വരുത്താൻ സേവ് പ്രോപ്പർട്ടി സെൽ പ്രാവർത്തികമാക്കുമെന്ന് ഫോമാ ടീം പ്രോമിസ് വ്യക്തമാക്കി.
നാട്ടിൽ കാലാകാലങ്ങളിൽ ഉണ്ടാവുന്ന ഭൂമി സംബന്ധമായ നിയമ നിർമാണങ്ങളിൽ ഏറെ ദുരിതമനുഭവിക്കുന്നവർ പ്രവാസി മലയാളികളാണ്. ഹ്രസ്വ സന്ദർശനത്തിനായി നാട്ടിലെത്തുന്ന അമേരിക്കൻ മലയാളികൾ നിയമ ഭേദഗതികൾ വരുന്നതനുസരിച്ച് ഭൂമി സംബന്ധിച്ച രേഖകൾ ശരിയാക്കാൻ നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പ്രവാസികളുടെ അത്യാവശ്യം മനസിലാക്കി ചില ഉദ്യോഗസ്ഥർ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
അമേരിക്കൻ മലയാളികൾ നേരിടുന്ന ഈ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സേവ് പ്രോപ്പർട്ടി സെല്ലിന്റെ ലക്ഷ്യമെന്ന് ടീം പ്രോമിസ് സാരഥികളായ മാത്യു വർഗീസ് ജോസ് ഫ്‌ളോറിഡപ്രസിഡന്റ്, അനു സ്‌കറിയ ജനറൽ സെക്രട്ടറി, ബിനോയ് തോമസ് ട്രഷറർ, ജോൺസൺ ജോസഫ് വൈസ് പ്രസിഡന്റ്, രേഷ്മ രഞ്ജൻ ജോയിന്റ് സെക്രട്ടറി, ടിറ്റോ ജോൺ ജോയിന്റ് ട്രഷറർ എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു.
ജനപ്രതിനിധികൾ, നിയമവിദഗ്ധർ, മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, റവന്യൂ രജിസ്‌ട്രേഷൻ വകുപ്പുകളിൽ പ്രവർത്തിച്ചവർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് സെൽ പ്രവർത്തിക്കുക. മുകളിൽ പറഞ്ഞ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ഫോമാ ടീം പ്രോമിസ് സാരഥികൾക്കുള്ള വിപുലമായ ബന്ധങ്ങൾ സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടാവുമെന്നും അവർ കൂട്ടിച്ചേർത്തു.
ശ്രീകുമാർ +91 9947 800 681 (M), +91 481 2471547 (R)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എച്ച്-1ബി വിസക്കാർക്ക് ജെഡി വാൻസിന്റെ കർശന മുന്നറിയിപ്പ്; അമേരിക്കൻ താൽപ്പര്യങ്ങൾക്കായി പുതിയ നയം
കടലിൽ വീണ്ടും തീപ്പൊരി; 2,222 കോടി വിലയുള്ള അമേരിക്കൻ ചാര ഡ്രോൺ തകർന്നു,
മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂയോർക്കിൽ സ്വീകരണം നൽകി
അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ചൈനീസ് ചാരക്കണ്ണുകൾ; ഇറാൻ നടത്തിയ ഞെട്ടിക്കുന്ന നീക്കം