യുദ്ധത്തെക്കുറിച്ച് അനാവശ്യ ഭീതി പടർത്തേണ്ട: ഇനിയൊരു അറിയിപ്പ് വരെ ടെലിവിഷൻ റേറ്റിംഗ് വേണ്ടെന്ന്  കേന്ദ്രം 

MARCH 6, 2026, 9:49 AM

ദില്ലി: റേറ്റിംഗിനായുള്ള കിടമത്സരമാണ് ഓരോ ദിവസവും വാർത്താചാനലുകളിൽ കാണാൻ കഴിയുന്നത്.

പശ്ചിമേഷ്യൻ യുദ്ധത്തെക്കുറിച്ച് അനാവശ്യ ഭീതി പടർത്തുന്ന രീതിയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം രം​ഗത്ത് വന്നിരിക്കുകയാണ്. 

ഇതിന്റെ ഭാഗമായി ടെലിവിഷൻ റേറ്റിംഗ് (ടി ആ‌ർ പി) ഇനിയൊരു അറിയിപ്പ് വരുന്നത് വരെ വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

vachakam
vachakam
vachakam

ചില മാധ്യമങ്ങൾ അമിതമായി പരിഭ്രാന്തിയുണ്ടാക്കുന്ന രീതിയിൽ യുദ്ധ വാർത്തകൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം. റേറ്റിംഗ് ഏജൻസിയായ ബാർക്കിന് (BARC) ഇതുസംബന്ധിച്ച കർശന നിർദ്ദേശം മന്ത്രാലയം നൽകിയിട്ടുണ്ട്.

നാല് ആഴ്ചക്ക് ശേഷം യുദ്ധ സാഹചര്യം പരിശോധിച്ച ശേഷം റേറ്റിംഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രാലയം പറയുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam