ലോകകപ്പ് ഗതാഗതച്ചെലവ് ഫിഫ വഹിക്കണം; കടുത്ത നിലപാടുമായി ന്യൂജേഴ്‌സി ഗവർണർ

APRIL 15, 2026, 9:49 PM

ന്യൂജേഴ്‌സി: വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കായി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് എത്തുന്ന ആരാധകരിൽ നിന്ന് അമിത യാത്രാക്കൂലി ഈടാക്കാനുള്ള നീക്കത്തിനെതിരെ ന്യൂജേഴ്‌സി ഗവർണർ മൈക്കി ഷെറിൽ രംഗത്ത്.

നിലവിലെ കരാർ പ്രകാരം ഗതാഗതച്ചെലവിനായി ഫിഫ (FIFA) പണം നൽകുന്നില്ലെന്നും ഇതിന്റെ ഭാരം സാധാരണക്കാരായ യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.

ന്യൂയോർക്കിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് നിരക്ക് നിലവിലുള്ള 12.90 ഡോളറിൽ നിന്ന് 100 ഡോളറായി  ഉയർത്താനാണ് എൻജെ ട്രാൻസിറ്റിന്റെ പദ്ധതിയെന്നാണ് സൂചന. ഇത് സാധാരണ നിരക്കിനേക്കാൾ 775 ശതമാനം കൂടുതലാണ്.

vachakam
vachakam
vachakam

ലോകകപ്പിലൂടെ കോടിക്കണക്കിന് ഡോളർ വരുമാനമുണ്ടാക്കുന്ന ഫിഫ, തങ്ങളുടെ ലാഭത്തിന്റെ വളരെ ചെറിയൊരു ശതമാനം ചിലവഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.

മുൻ ഭരണകൂടം ഒപ്പുവെച്ച കരാറിലെ പോരായ്മകൾ തിരുത്തണമെന്നും ഫിഫ ഗതാഗതച്ചെലവ് വഹിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമേരിക്കൻ സെനറ്റർ ചക്ക് ഷുമറും ഈ നിലപാടിനെ പിന്തുണച്ചു.

അതേസമയം, ലോകകപ്പ് വേദികളിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ട്രംപ് ഭരണകൂടം  100 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും, മത്സരദിവസങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ സാധാരണ യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും പാർക്കിംഗ് നിരക്ക് വർദ്ധിപ്പിക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam