അമേരിക്കയെ നടുക്കി ശാസ്ത്രജ്ഞരുടെ കൂട്ട തിരോധാനം: മൗനം വെടിഞ്ഞ് വൈറ്റ് ഹൗസ്

APRIL 15, 2026, 10:54 PM

വാഷിംഗ്ടൺ ഡി.സി: അമേരിക്കയുടെ ആണവ സുരക്ഷാ മേഖലയിലും ബഹിരാകാശ ഗവേഷണ രംഗത്തും പ്രവർത്തിക്കുന്ന ഉന്നതതല ശാസ്ത്രജ്ഞരുടെ ദുരൂഹ തിരോധാനവും മരണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ കടുത്ത ആശങ്കയിലാക്കുന്നു.

2023 മുതൽ ഇതുവരെ ആണവായുധ ലബോറട്ടറികളുമായും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന പത്തോളം ശാസ്ത്രജ്ഞരെയാണ് കാണാതാവുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയോ ചെയ്തത്.

ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഈ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിന്റെ ശ്രദ്ധ പതിഞ്ഞതായി വ്യക്തമാക്കിയത്. അതീവ രഹസ്യമായ ഗവേഷണ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നവർ ഇത്തരത്തിൽ അപ്രത്യക്ഷമാകുന്നത് ഗൗരവകരമായ കാര്യമാണെന്നും ബന്ധപ്പെട്ട ഏജൻസികളുമായി സംസാരിച്ച് ഉടൻ മറുപടി നൽകുമെന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, എംഐടി പ്ലാസ്മ സയൻസ് ആൻഡ് ഫ്യൂഷൻ സെന്റർ തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ പട്ടികയിലുള്ളത്.

മിക്കവരും തങ്ങളുടെ ഫോണും വാലറ്റും താക്കോലുമെല്ലാം വീട്ടിൽ ഉപേക്ഷിച്ച് കാൽനടയായി പോയതിനുശേഷമാണ് കാണാതായിരിക്കുന്നത്. ഫെബ്രുവരിയിൽ അപ്രത്യക്ഷനായ റിട്ടയേർഡ് എയർഫോഴ്സ് ജനറൽ വില്യം നീൽ മക്കോസ്‌ലാൻഡിന്റെ കേസും ഇതിൽ ഉൾപ്പെടുന്നു. വിദേശ ചാരസംഘടനകളുടെ ഇടപെടലോ തട്ടിക്കൊണ്ടുപോകലോ ഇതിന് പിന്നിലുണ്ടാകാമെന്ന് മുൻ എഫ്ബിഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam