വരുമാന പ്രതിസന്ധി: ആഡംബര വീടുകൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ ന്യൂയോർക്ക് ഗവർണർ 

APRIL 15, 2026, 10:07 PM

ന്യൂയോർക്ക്: ബജറ്റ് കമ്മി നികത്തുന്നതിനായി പുതിയ വരുമാന മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ ആഡംബര വീടുകൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ നിർദ്ദേശിച്ചു ഗവർണർ കാത്തി ഹോച്ചുൾ .

അഞ്ച് മില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ളതും ഉടമസ്ഥർ സ്ഥിരതാമസത്തിന് ഉപയോഗിക്കാത്തതുമായ രണ്ടാം വീടുകൾക്കാണ് (Second Homes) ഈ അധിക നികുതി ബാധകമാകുക. നിലവിൽ നേരിടുന്ന 2.2 ബില്യൺ ഡോളറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തരം നികുതികളിലൂടെ സാധിക്കുമെന്ന് ഭരണകൂടം കരുതുന്നു.

എന്നാൽ, ഉയർന്ന നികുതി ഭയം കാരണം ധനികരായ താമസക്കാർ നഗരം വിട്ടുപോകുന്നത് നികുതി അടിത്തറയെ  ദോഷകരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

vachakam
vachakam
vachakam

ഈ നീക്കം നിർമ്മാണ മേഖലയെയും വസ്തുവകകളുടെ മൂല്യത്തെയും ബാധിക്കുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ടടിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഈ പദ്ധതിയലൂടെ വർഷം തോറും ഏകദേശം 500 മില്യൺ ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്, എങ്കിലും ഇതുണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രത്യാഘാതം, വാർഷിക സർചാർജ് ബജറ്റ് കമ്മി എന്നിവയിൽ വലിയ ആശങ്ക നിലനിൽക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam