മിയാമി: കപ്പലിലെ ബാറിൽ നിന്ന് പരിധിയിലധികം മദ്യം നൽകിയതിനെത്തുടർന്ന് വീണ് പരിക്കേറ്റ യാത്രക്കാരിക്ക് കാർണിവൽ ക്രൂയിസ് ലൈൻ 3,00,000 ഡോളർ (ഏകദേശം 2.5 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് കോടതി.
സൗത്ത് ഫ്ലോറിഡയിലെ ഫെഡറൽ ജൂറിയുടേതാണ് ഈ നിർണ്ണായക വിധി. കാലിഫോർണിയ സ്വദേശിനിയും നഴ്സുമായ ഡയാന സാൻഡേഴ്സ് നൽകിയ പരാതിയിലാണ് നടപടി.
2024 ജനുവരിയിൽ 'കാർണിവൽ റേഡിയൻസ്' എന്ന കപ്പലിൽ യാത്ര ചെയ്യവേയാണ് സംഭവം നടന്നത്. ഏകദേശം ഒൻപത് മണിക്കൂറിനുള്ളിൽ ഡയാനയ്ക്ക് 14 ഷോട്ട് ടെക്വില ബാർ ജീവനക്കാർ നൽകിയതായി കോടതിയിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു.
അമിതമായി മദ്യം ഉള്ളിൽച്ചെന്ന ഡയാന കപ്പലിലെ ഗോവണിയിൽ നിന്ന് വീഴുകയും തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സുരക്ഷയേക്കാൾ ഉപരിയായി ടിപ്സ് ലഭിക്കുന്നതിനായി ജീവനക്കാർ യാത്രക്കാർക്ക് അമിതമായി മദ്യം നൽകുന്നുവെന്ന് ഡയാനയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് കാർണിവൽ കോർപ്പറേഷന്റെ തീരുമാനം.
സമാനമായ മറ്റൊരു കേസിൽ, റോയൽ കരീബിയൻ കപ്പലിൽ 33 പെഗ് മദ്യം നൽകിയതിനെത്തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിലും നിലവിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
