ദില്ലി: ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താനുള്ള നീക്കം വിവാദമായിരിക്കുകയാണ്. മണ്ഡലപുനർനിർണ്ണയത്തിനുള്ള നിർദ്ദേശം നടപ്പാക്കിയാൽ ജനം തെരുവിലിറങ്ങുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള തെക്കേ ഇന്ത്യൻ മുഖ്യമന്ത്രിമാർക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കത്തയച്ചിരുന്നു.
ലോക്സഭാ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഒരുമിച്ച് നിൽക്കണമെന്നും തെക്കേ ഇന്ത്യക്കായി ഒന്നിക്കാമെന്നും കത്തിൽ പറയുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ സമവായ നീക്കം.
എല്ലായിടത്തും പകുതി സീറ്റുകൾ കൂടും എന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിനാണെന്നും ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാവില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഓരോ സംസ്ഥാനത്തും എത്ര വീതം കൂടും എന്നത് ചർച്ചകൾക്ക് ശേഷം നിശ്ചയിക്കാമെന്ന് സർക്കാർ അറിയിച്ചു.
എല്ലായിടത്തും പകുതി സീറ്റുകൾ കൂടും എന്ന നിർദ്ദേശം ഒഴിവാക്കിയത് സമവായത്തിനാണെന്നുമാണ് വിലയിരുത്തൽ. ലോക്സഭ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്താൻ നിർദ്ദേശിക്കുന്ന ഭരണഘടന ഭേദഗതി ബില്ല് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ എംപിമാർക്ക് കൈമാറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി അപകടം; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിലേക്ക്; പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം
പ്രവാസലോകത്തെ യുദ്ധം ഇന്ത്യയെ തളർത്തും; 25 ലക്ഷം ഇന്ത്യക്കാർ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്ന് യുഎൻ
ഡല്‍ഹി രോഹിണിയില്‍ കുടിലുകള്‍ക്ക് തീപിടിച്ച് അപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം