അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി അപകടം; ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

APRIL 14, 2026, 11:36 PM

ബെം​ഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴു വയസുകാരിക്ക് ദാരുണാന്ത്യം.അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്കാണ് കാർ പാഞ്ഞു കയറിയത്. 

അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹാസനിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകട സ്ഥലത്ത് വെച്ച് കാറോടിച്ചയാളെ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഇയാൾക്കൊപ്പം കാറിൽ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു.കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam