കണ്ണൂർ: നിതിൻ രാജ് ജീവനൊടുക്കിയ അഞ്ചരക്കണ്ടിയിലെ ദന്തൽ കോളേജ് മാനേജ്മെൻ്റിന്റെ ട്രസ്റ്റ് ചെയർമാനായ ജബ്ബാർ ഹാജിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കോളേജിൻ്റെ അംഗീകാരം നിരവധി പരാതികളെ തുടർന്ന് ഒരു വർഷം മുൻപ് റദ്ദാക്കിയിരുന്നുവെന്ന് വിവരം.
പൊയിനാച്ചിയിലുള്ള സെഞ്ചുറി ഡെൻ്റൽ കോളേജിൻ്റെ അംഗീകാരമാണ് സർക്കാർ റദ്ദാക്കിയത്. മാനേജ്മെൻ്റിനെതിരെ മുൻപും പരാതികൾ ലഭിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു
അഞ്ചരക്കണ്ടിയിലെ കോളേജ് മാനേജ്മെൻ്റ് തന്നെയായിരുന്നു കാസർഗോഡ് പൊയിനാച്ചിയിൽ ഉണ്ടായിരുന്ന ദന്തൽ കോളേജിൻ്റെയും നടത്തിപ്പുകാരായി ഉണ്ടായിരുന്നത്. സെഞ്ച്വറി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻ്റൽ സയൻസസ് ആൻഡ് റിസർച്ച് സെൻ്റർ എന്നായിരുന്നു സ്ഥാപനത്തിൻ്റെ പേര്.
സ്ഥാപനത്തിന് അടിസ്ഥാന സൗകര്യങ്ങൾ പലതും ഉണ്ടായില്ലെന്നും, മാലിന്യ സംസ്കരണ കേന്ദ്രം പോലും ഉണ്ടായിരുന്നില്ലെന്നുമുള്ള പരാതിയെ തുടർന്ന് വിവിധ ഏജൻസികളുടെ പരിശോധനയെ തുടർന്നാണ് സർക്കാർ കോളേജിൻ്റെ അംഗീകാരം റദ്ദാക്കിയത്.
പൊയിനാച്ചി കോളേജിലെ അഡ്മിഷൻ രണ്ടുവർഷമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിലുള്ള വിദ്യാർഥികളെ സംസ്ഥാനത്തെ മറ്റ് കോളേജുകളിലേക്ക് മാറ്റാനാണ് ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൻ്റെ നിർദ്ദേശം. 'എൻ്റെ ദന്തൽ മെഡിക്കൽ കോളേജ്' ആയി തുടങ്ങിയ സ്ഥാപനം ഇപ്പോൾ ഒരു 'ദന്താശുപത്രി'യാണ് പ്രവർത്തിക്കുന്നത്.
2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനുള്ള സീറ്റ് മാട്രിക്സ് അംഗീകരിക്കാനുള്ള കോജേജിൻ്റെ നിർദേശം കേരള സർക്കാർ നിരസിച്ചു. ഡെൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശകൾ, കോടതി നടപടികൾ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ , കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് 2025 ഡിസംബർ 16 ന് പുറപ്പെടുവിച്ച ജി. ഒ. പ്രകാരമായിരുന്നു നടപടി. ഇതേ തുടർന്ന് കേരള യൂണിവേഴ്സിറ്റി ഹെൽത്ത് എജുക്കേഷനാണ്അംഗീകാരം റദ്ദ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിലെ മുഖ്യമന്ത്രി പോര് ആസൂത്രിതം; കെസിക്കെതിരെ തിരിച്ചടിച്ച് സതീശൻ പക്ഷം
വിഴിഞ്ഞത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
ബോംബ് നിര്‍മാണത്തിനിടെ കൈക്ക് പരിക്കേറ്റെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ.കെ രമയുടെ മുന്‍ പേഴ്സണല്‍
കനത്ത ചൂടിൽ കേരളം വെന്തുരുകുന്നു: പാലക്കാട് 40 ഡിഗ്രി മറികടക്കാൻ സാധ്യത