യാമി ഗൗതമും കൃതി സനോണും തമ്മിൽ ‘കോൾഡ് വാർ’?; ബോളിവുഡിൽ വൈറലായി പുതിയ ഗോസിപ്പ്

MARCH 6, 2026, 5:02 AM

മുംബൈ: ബോളിവുഡിൽ വൈറലായി പുതിയ ഗോസിപ്പ്. നടി യാമി ഗൗതമും കൃതി സനോണും തമ്മിൽ ‘കോൾഡ് വാർ’ ഉണ്ടെന്ന തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നത്. കൃതി സനോണിന്റെ ഒരു അവാർഡ് വിജയത്തെ വിമർശിക്കുന്ന ഇൻസ്റ്റഗ്രാം റീലിന് യാമി ഗൗതം ലൈക്ക് ചെയ്തതായി ആരാധകർ ശ്രദ്ധിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. 

എന്നാൽ ഇതോടെ യാമി കൃതിയെ പരോക്ഷമായി വിമർശിച്ചതാണോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നു. സംഭവം വേഗത്തിൽ വൈറലായതോടെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നത ഉണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകളും പരന്നിരുന്നു.

പിന്നീട് പ്രതികരിച്ച യാമി ഗൗതം, അതിൽ യാതൊരു സത്യവും ഇല്ലെന്ന് വ്യക്തമാക്കി. ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്ന പി.ആർ. തന്ത്രങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും നടി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഒരു ചെറിയ ‘ലൈക്ക്’ പോലും വലിയ ചര്‍ച്ചയായി മാറുന്ന സാഹചര്യത്തിൽ, ഈ സംഭവം ബോളിവുഡ് ആരാധകരുടെ ഇടയിൽ ഇപ്പോഴും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam