സെൻഡയയുടെ കൈവിരലിൽ വെഡിങ് ബാൻഡ് !! ടോം ഹോളണ്ടുമായുള്ള രഹസ്യ വിവാഹം കഴിഞ്ഞോ എന്ന് ആരാധകർ

MARCH 5, 2026, 10:33 PM

ഹോളിവുഡിലെ പ്രിയ ജോഡികളായ സെൻഡയയും ടോം ഹോളണ്ടും രഹസ്യമായി വിവാഹിതരായെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.

ഇപ്പോഴിതാ  എ24 (A24) പുറത്തുവിട്ട പുതിയ പ്രൊമോഷണൽ ചിത്രങ്ങളിൽ സെൻഡയയുടെ വിരലിൽ മിന്നിത്തിളങ്ങുന്ന സ്വർണ്ണ മോതിരമാണ് ആരാധകർക്കിടയിൽ സംശയത്തിന് കാരണമായത്. 

മാർച്ചിൽ പുറത്തിറങ്ങിയ ഈ ചിത്രങ്ങളിൽ, തന്റെ പുതിയ ചിത്രമായ 'ദ ഡ്രാമ'യുടെ സഹതാരം റോബർട്ട് പാറ്റിൻസണിനൊപ്പമാണ് സെൻഡയ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ കഥാപാത്രമായല്ല, മറിച്ച് സെൻഡയ എന്ന നിലയിൽ തന്നെ പങ്കെടുത്ത ഫോട്ടോഷൂട്ടിൽ താരം തന്റെ യഥാർത്ഥ ഡയമണ്ട് എൻഗേജ്‌മെന്റ് മോതിരത്തിനൊപ്പം ഒരു വെഡിങ് ബാൻഡ് കൂടി ധരിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം.

vachakam
vachakam
vachakam

സെൻഡയയുടെ ദീർഘകാല സ്‌റ്റൈലിസ്റ്റ് ലോ റോച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. മാർച്ച് ഒന്നിന് നടന്ന 'ആക്ടർ അവാർഡ്‌സ് 2026' വേദിയിൽ വെച്ച്, "വിവാഹം ഇതിനോടകം കഴിഞ്ഞു, നിങ്ങളെല്ലാം അത് മിസ്സ് ചെയ്തു" എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് വെറും തമാശയാണോ അതോ സത്യമാണോ എന്ന് ആരാധകർ ചോദിക്കുമ്പോൾ, "സത്യമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിവാഹവാർത്തകൾ കാട്ടുതീ പോലെ പടരുമ്പോഴും സെൻഡയയുടെ അമ്മ ക്ലെയർ സ്റ്റോമർ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. ലോ റോച്ചിന്റെ അഭിമുഖത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് "ആ ചിരി...എന്ന് മാത്രമാണ് അവർ കുറിച്ചത്. ഇത് വാർത്തകളെ നിഷേധിക്കുന്നതാണോ അതോ രഹസ്യം സൂക്ഷിക്കുന്നതാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 

ഫെബ്രുവരി അവസാന വാരത്തിൽ വെസ്റ്റ് ഹോളിവുഡിൽ ഷോപ്പിംഗിന് എത്തിയപ്പോൾ സെൻഡയയുടെ കൈകളിൽ ഈ മോതിരം ഉണ്ടായിരുന്നില്ല എന്നതും വാർത്തയിലെ നിഗൂഢത വർദ്ധിപ്പിക്കുന്നു. നിലവിൽ സെൻഡയയുടെയോ ടോം ഹോളണ്ടിന്റെയോ പ്രതിനിധികൾ ഔദ്യോഗികമായി ഈ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam