ചെന്നൈ പോയസ് ഗാർഡനിൽ 31.5 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി നയൻതാര

MARCH 6, 2026, 5:35 AM

ചെന്നൈ: നടി നയൻതാരയും പങ്കാളിയായ സംവിധായകൻ വിഘ്നേഷ് ശിവൻയും ചെന്നൈയിലെ പ്രശസ്തമായ പോയസ് ഗാർഡൻ പ്രദേശത്ത് ആഡംബര വസതി സ്വന്തമാക്കിയതായി റിപ്പോർട്ട്. ഏകദേശം 31.5 കോടി രൂപ വിലമതിക്കുന്ന ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ് ഇവർ വാങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.

‘ലെഗസി’ എന്ന റെസിഡൻഷ്യൽ പ്രോജക്ടിന്റെ ഭാഗമായ ഈ അപ്പാർട്ട്മെന്റ് നാലും അഞ്ചും നിലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 14,369 ചതുരശ്ര അടി വിസ്തീർണമുള്ള വസതിക്ക് എട്ട് റിസർവ്ഡ് കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് വസ്തുവിന്റെ രജിസ്‌ട്രേഷൻ പൂർത്തിയായത്. പ്രോപ്പർട്ടിയുടെ 90 ശതമാനം ഓഹരി നയൻതാരയുടെ പേരിലും ശേഷിക്കുന്ന 10 ശതമാനം വിഘ്നേഷ് ശിവന്റെ പേരിലും ആണ്.

തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നാണ് പോയസ് ഗാർഡൻ. നടന്മാരായ രജനികാന്ത്, ധനുഷ്, അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത (വേദ നിലയം) എന്നിവരുടെ വസതികളും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

vachakam
vachakam
vachakam

ചെന്നൈക്ക് പുറമെ ഹൈദരാബാദ് ഉൾപ്പെടെ മറ്റു നഗരങ്ങളിലുമായി നയൻതാരയ്ക്ക് സ്വന്തമായി വീടുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്ത് ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന രണ്ട് വീടുകൾ താരത്തിനുണ്ടെന്നാണ് വിവരങ്ങൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam