ബ്രിട്ട്നി സ്പിയേഴ്‌സിന്റെ അറസ്റ്റിൽ പ്രതികരണവുമായി വക്താവ്

MARCH 5, 2026, 10:03 PM

പ്രമുഖ പോപ്പ് ഗായിക ബ്രിട്ട്നി ബ്രിട്ട്നി സ്പിയേഴ്‌സിന്റെ അറസ്റ്റിൽ പ്രതികരണവുമായി വക്താവ്. "ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്, ഇതിന് യാതൊരു ന്യായീകരണവുമില്ല," എന്ന് ബ്രിട്ട്നിയുടെ പ്രതിനിധി ഇ ന്യൂസിനോട്  പറഞ്ഞു.

നിയമപരമായ എല്ലാ നടപടികളുമായും ബ്രിട്ട്നി സഹകരിക്കുമെന്നും, അവരുടെ ജീവിതത്തിൽ പണ്ടേ വരേണ്ടിയിരുന്ന മാറ്റങ്ങൾക്കായുള്ള ആദ്യ ചുവടുവെപ്പായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് ആവശ്യമായ സഹായവും പിന്തുണയും ലഭിക്കുമെന്നും, കുടുംബാംഗങ്ങൾ അവർക്കൊപ്പം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെയ് 4-ന് ബ്രിട്ട്നി കോടതിയിൽ ഹാജരാകേണ്ടതുണ്ട്.

vachakam
vachakam
vachakam

ബുധനാഴ്ച രാത്രി വെഞ്ചുറ കൗണ്ടിയിൽ വെച്ചാണ് താരത്തെ കാലിഫോർണിയ ഹൈവേ പട്രോൾ വിഭാഗം കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെ ബ്രിട്ട്നി മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന് മുൻപും പലതവണ നിയമക്കുരുക്കുകളിൽ പെട്ടിട്ടുള്ള താരത്തിന് ഈ സംഭവം വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഏകദേശം 14 വർഷത്തോളം നീണ്ടുനിന്ന പിതാവിന്റെ സംരക്ഷണാവകാശത്തിൽ  നിന്നും 2021-ലാണ് ബ്രിട്ട്നി മോചിതയായത്. കുടുംബവുമായുള്ള ബന്ധം വഷളായതിനെക്കുറിച്ചും ആ വർഷങ്ങളിലെ മാനസിക സമ്മർദ്ദത്തെക്കുറിച്ചും താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞിരുന്നു. 

1992-ൽ മിനി മൗസ് ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച ബ്രിട്ട്നി, 1999-ൽ പുറത്തിറങ്ങിയ '...ബേബി വൺ മോർ ടൈം' എന്ന ആൽബത്തിലൂടെയാണ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 'ടോക്സിക്', 'ഊപ്‌സ്... ഐ ഡിഡ് ഇറ്റ് എഗൈൻ', 'ക്രിമിനൽ' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ ഇവർക്ക് സ്വന്തമായുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam