വിടവാങ്ങിയിട്ട് പത്ത് വർഷം പിന്നിട്ടിട്ടും മലയാളി പ്രേക്ഷകരുടെ മനസിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന നടനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഭാര്യയെയും മകളെയും കുറിച്ചുള്ള വിവരങ്ങൾ കുടുംബം പൊതുവേദികളിൽ പങ്കുവച്ചിരുന്നില്ല. മാധ്യമങ്ങളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും അവർ ഏറെക്കാലം മാറിനിന്നിരുന്നു.
ഇപ്പോൾ കലാഭവൻ മണിയുടെ കുടുംബത്തിൽ നിന്നുള്ള സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. കലാഭവൻ മണിയുടെ ആഗ്രഹം പോലെ തന്നെ മകൾ ശ്രീലക്ഷ്മി (പാപ്പ) ഡോക്ടറായി എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മണിയുടെ ചരമവാർഷിക ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രാമകൃഷ്ണൻ ഈ വിവരം പങ്കുവച്ചത്.
“ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടറായി. പാവപ്പെട്ടവരുടെ ഡോക്ടർ ആകണമെന്നായിരുന്നു ചേട്ടന്റെ ആഗ്രഹം. മകൾ എംബിബിഎസ് പൂർത്തിയാക്കി ഇപ്പോൾ പ്രാക്ടീസ് ചെയ്യുകയാണ്. എന്റെ ജീവിതത്തിലെ ഉയർച്ചയ്ക്കും ചേട്ടൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഡോക്ടറേറ്റ് നേടാനും കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിക്കാനും ചേട്ടൻ ഒരുക്കിയ സാഹചര്യങ്ങളാണ് സഹായമായത്. മനസ് വിഷമിച്ച സമയങ്ങളിൽ പോലും ചേട്ടന്റെ ആഗ്രഹം മനസിൽ സൂക്ഷിച്ച് മുന്നോട്ടുപോകാൻ കഴിഞ്ഞു” എന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഷാരൂഖ് ഖാന്റെ ബോഡിഗാർഡിന് കോടികൾ ശമ്പളമുണ്ടോ? സത്യാവസ്ഥ വെളിപ്പെടുത്തി മുൻ സുരക്ഷാ ഉദ്യോഗസ്ഥൻ
ആക്ഷൻ സീനുകൾ ചെയ്യുന്നതിനിടെ കഴുത്തിന് പരിക്ക്, എന്നിട്ടും സീനുകൾ ചെയ്തു; ‘മിസ്റ്റർ എക്സ്’
വാഴയിലൂടെ മലയാളി അറിഞ്ഞ വിഷു പടക്കത്തിലെ വൈറൽ താരം
ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് രൺവീർ സിംഗ്; 1095 കോടി കടന്ന് 'ധുരന്ധർ