വാസക്ടമി പരാജയപ്പെട്ടു; ബ്രിട്ടീഷ് ദമ്പതികൾക്ക് 14-ാമത് കുഞ്ഞ് വരുന്നു!

APRIL 16, 2026, 1:09 AM

യുകെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർനതാലി ജാക്‌സൺ ദമ്പതികൾ. 10 കുട്ടികൾ ആയപ്പോൾ മതിയാക്കാം എന്ന് കരുതിയാണ് ഒലിവർ വാസക്ടമി ചെയ്തത്.

എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞാണിത്. യുകെയിൽ നിന്നുള്ള ജാക്‌സൺ കുടുംബം ഏപ്രിൽ 14 ചൊവ്വാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ 'ദിസ് മോർണിംഗിൽ' അതിഥികളായെത്തി. ഒലിവർ എന്ന വ്യക്തി താൻ മുൻപ് ഒരു വാസക്ടമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും, എന്നാൽ അത് പരാജയപ്പെട്ടുവെന്നും പരിപാടിക്കിടെ വെളിപ്പെടുത്തി.

2004ൽ ഒലിവറിന് മൂന്നാം ഘട്ട വൃഷണ അർബുദം ബാധിച്ചിരുന്നു. തുടർന്ന് നടന്ന ശസ്ത്രക്രിയക്കും കീമോതെറാപ്പിക്കും ശേഷം കുട്ടികളുണ്ടാകാൻ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ അതെല്ലാം മറികടന്നാണ് ഈ വലിയ കുടുംബം വളർന്നത്.

vachakam
vachakam
vachakam

ഇത്രയും വലിയ കുടുംബത്തെ ഒരു ഭാരമായി കാണുന്നില്ലെന്നും തങ്ങൾ ഭാഗ്യവാന്മാരാണെന്നും നതാലി പറഞ്ഞു. ഭർത്താവിന് നല്ല ശമ്പളമുള്ള ജോലിയുണ്ടെന്നും ബജറ്റ് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.

എന്തായാലും ഒരിക്കൽ കൂടി വാസക്ടമി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഒലിവർ.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam