“ഇത് അവസാനമല്ല, പുതിയ തുടക്കം”; ജോസ് കെ മാണിയുടെ തോൽവിക്ക് പിന്നാലെ ഭാര്യ നിഷയുടെ വികാരഭരിത കുറിപ്പ്

MAY 5, 2026, 8:38 AM

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി അടക്കം മത്സരിച്ച 12 സീറ്റുകളിലും കേരള കോൺഗ്രസ് (എം) പരാജയപ്പെട്ടതിന് പിന്നാലെ ഭാര്യ നിഷ ജോസ് കെ മാണിയുടെ വികാരഭരിതമായ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു.

“ഞാൻ ജോയുടെ കൂടെ നിൽക്കുന്നു, വെറുമൊരു ഭാര്യ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹത്തിൽ വിശ്വാസമുള്ള ഒരാളെന്ന നിലയിലാണ്. ജോയിൽ ഞാൻ ധൈര്യം കണ്ടു, തോൽവിയല്ല” എന്നാണ് നിഷ കുറിച്ചത്.

പ്രചാരണകാലത്ത് ജനങ്ങളിൽ നിന്ന് ലഭിച്ച സ്നേഹവും പിന്തുണയും അവർ ഓർമ്മിപ്പിച്ചു. “ഞങ്ങളുടെ മാതാപിതാക്കളായ കെ എം മാണിയുടെയും കുടുംബത്തിന്റെ പൈതൃകവും സേവനവും ഞങ്ങൾ മുന്നോട്ട് കൊണ്ടുപോയി. വീടുകളും ഹൃദയങ്ങളും തുറന്ന് ഞങ്ങളെ സ്വീകരിച്ച ആളുകളുടെ വിശ്വാസം അമൂല്യമാണ്” എന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതുപോലെ ഉണ്ടായില്ലെന്നും, “പ്രാർത്ഥിച്ചതോ പ്രയത്നിച്ചതോ ആയിരുന്നില്ല ഫലം. യുഡിഎഫ് തരംഗത്തിൽ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് ജോ പരാജയപ്പെട്ടത്” എന്നും നിഷ വ്യക്തമാക്കി.

എന്നാൽ ഇതോടെ യാത്ര അവസാനിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. “ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും, കൂടുതൽ ശക്തിയോടെ, കൂടുതൽ വിശ്വാസത്തോടെ” എന്നും നിഷ കുറിച്ചു.

“നിങ്ങളുടെ പ്രാർത്ഥനകളും പിന്തുണയും ഞങ്ങൾക്ക് വലിയ ശക്തിയാണ്. ഇത് അവസാനമല്ല, ഒരു പുതിയ തുടക്കമാണ്” എന്ന സന്ദേശത്തോടെയാണ് നിഷ ജോസ് കെ മാണി കുറിപ്പ് അവസാനിപ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam