കന്നഡ സിനിമാ ലോകത്തെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു രേണുകസ്വാമിയുടേത്. രേണുകസ്വാമി വധക്കേസില്‍ നടൻ ദർശനും സുഹൃത്ത് നടി പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികള്‍ ഇപ്പോൾ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇപ്പോൾ വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് രേണുകസ്വാമി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നടൻ ദർശൻ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കി എന്ന വാർത്തയാണ് പുറത്തു വരുന്നത്.
ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന നടൻ ദർശൻ ആണ് വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്.
ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല, ഇത് വയറിളക്കത്തിന് കാരണമാകുന്നു. ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു എന്നും ഇത് ജയില്‍ ഡോക്ടർ ശരിവെച്ചതായുമാണ് ദർശന്റെ അഭിഭാഷകൻ ഹർജിയില്‍ പരാമർശിച്ചിരിക്കുന്നത്.
വയറിളക്കവും ദഹനക്കേടും കാരണം ദർശന്റെ ദർശന്റെ ശരീരഭാരം നന്നേ കുറഞ്ഞിട്ടുണ്ട്. വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നല്‍കണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാല്‍ ജയില്‍ അധികൃതർ അംഗീകരിച്ചില്ല, ജയില്‍ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ഇത് തുടർന്നാല്‍, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വീട്ടിലെ ഭക്ഷണം അനുവദിച്ചാല്‍ ആരും കഷ്ടപ്പെടില്ല. ഇത് സർക്കാരിന്റെ ഖജനാവിലെ ഭാരവും കുറയ്‌ക്കും. അതിനാല്‍ ജയിലില്‍ വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്