നടൻ വിശാൽ വിവാഹിതനാകാൻ പോകുന്നു എന്നും നടി ധൻഷികയാണ് വധു എന്ന തരത്തിലും വാർത്തകൾ പുറത്തു വന്നിരുന്നു. പ്രണയ വിവാഹമാണെന്നും വിശാൽ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിവാഹ തീയതി തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും.
യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ആയിരുന്നു താരങ്ങളുടെ വെളിപ്പെടുത്തൽ. വിവാഹം ഓഗസ്റ്റ് 29ന് നടക്കുമെന്നാണ് ധൻഷിക ഓഡിയോ ലോഞ്ച് വേദിയിൽ പറഞ്ഞത്. "ഈ വേദി ഞങ്ങളുടെ വിവാഹ അനൗൺമെന്റ് വേദി ആകുമെന്ന് ഒരിക്കലും ഞാൻ വിചാരിച്ചില്ല. പതിനഞ്ച് വർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങളെ പറ്റി രാവിലെ വാർത്തകളും വന്നിരുന്നു. ഇനി മറയ്ക്കാൻ ഒന്നുമില്ല. ഒടുവില്‍ ഞങ്ങൾ ഓഗസ്റ്റ് 29ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഒരു കാര്യമേ എനിക്കുള്ളൂ. അദ്ദേഹത്തോടൊപ്പം എന്നും സന്തോഷമായി ഇരിക്കണം. ഐ ലവ് യു ബേബി. നല്ലൊരു മനുഷ്യനാണ് അദ്ദേഹം", എന്നായിരുന്നു ധന്‍ഷികയുടെ വാക്കുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്