അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന സോഷ്യൽ മീഡിയാ പോസ്റ്റിൽ വ്യക്തതവരുത്തി ബോളിവുഡ് നടന്‍ വിക്രാന്ത് മാസി രംഗത്ത്. വിമാനത്തിൻ്റെ സഹ-പൈലറ്റായ ക്ലൈവ് കുന്ദർ ബന്ധുവല്ലെന്നും കുടുംബ സുഹൃത്തായിരുന്നു എന്നും ആണ് നടൻ വ്യക്തമാക്കുന്നത്.
സോഷ്യൽ മീഡിയയിലൂടെ ആണ് നടന്റെ പ്രതികരണം ഉണ്ടായത്. 'പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളോടും മറ്റുള്ളവരോടും, മരിച്ച ക്ലൈവ് കുന്ദർ എൻ്റെ ബന്ധുവല്ല. കുന്ദർമാർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. ഊഹാപോഹങ്ങൾ ഒഴിവാക്കാനായി അഭ്യർത്ഥിക്കുന്നു,' എന്നാണ് വിക്രാന്ത് മാസി വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്