ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക: ട്രോളുകളോട് പ്രതികരിച്ച് അൻസിബ

AUGUST 22, 2025, 8:58 PM

സിനിമാ ആസ്വാദകരുടെ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം ഒന്നും രണ്ടും ഭാ​ഗങ്ങൾ.  ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തെപ്പറ്റി പ്രധാന അപ്ഡേറ്റ് പങ്കുവെയ്ക്കുകയാണ് നടി അൻസിബ ഹസൻ.

സിനിമ അടുത്ത മാസം ആരംഭിക്കുമെന്ന് അൻസിബ പറഞ്ഞു. ദൃശ്യം വരുമ്പോൾ മാത്രം പ്രശസ്തയാകുന്ന നടിയാണ് താനെന്ന തരത്തിലെ ട്രോളുകൾ കാണാറുണ്ടെന്നും എന്നാൽ അതിൽ വിഷമം ഇല്ലെന്നും നടി പറഞ്ഞു. താരത്തിന്റ വാക്കുകൾ ഇങ്ങനെ

'ദൃശ്യം 3 അടുത്ത മാസം ചിത്രീകരണം തുടങ്ങും. അതിന്റെ ഡേറ്റും കാര്യങ്ങളും എല്ലാം ലഭിച്ചു. വളരെ സന്തോഷം ഉണ്ട് ആ സിനിമ ആരംഭിക്കുന്നതിൽ. എന്നെ ചിലർ കളിയാകുന്നതും ട്രോളും എല്ലാം ഞാൻ കാണാറുണ്ട്. ദൃശ്യം വരുമ്പോൾ മാത്രം വരുന്ന നായിക, പെൺകുട്ടി എന്നെല്ലാം പറഞ്ഞു കൊണ്ട്. ട്രോളുകൾ എനിക്ക് അയച്ചു തരാറുണ്ട് ആളുകൾ.

vachakam
vachakam
vachakam

ആളുകൾ എന്റെ ഏറ്റവും അധികം കണ്ട ചിത്രം അതാണ്. ഞാൻ ഒരുപാട് സിനിമ വേറെ ചെയ്തിട്ടുണ്ടെകിലും അവർ അത് കണ്ടിട്ടില്ല. ആരെയും കുറ്റം പറയാൻ പറ്റില്ല.

പക്ഷെ അവർ എന്നെ അങ്ങനെ ഓർക്കുന്നുണ്ടല്ലോ എന്ന സന്തോഷം ഉണ്ട്. കെ ജി എഫിൽ യാഷ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'ആരെയെങ്കിലും പത്ത് പേരെ തല്ലി ഡോൺ ആയതല്ല ഞാൻ ഞാൻ തല്ലിയ പത്ത് പേരും ഡോൺ ആയിരുന്നുവെന്ന് പറഞ്ഞ പോലെ ഏതെങ്കിലും ഒരു സിനിമ ചെയ്ത് പ്രശസ്തയായ ആളല്ല ഞാൻ. ഞാൻ ചെയ്ത സിനിമ ദൃശ്യം എന്ന ബ്രാൻഡ് ആണെന്ന് പറയുന്നതിൽ അഭിമാനം ഉണ്ട്,' അൻസിബ ഹസൻ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam