ജോണി ഡെപ്പുമായുള്ള നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം ആംബർ ഹേഡ് ഹോളിവുഡ് വിടുകയാണോ? മറുപടിയുമായി താരം 

JUNE 2, 2023, 2:51 PM

ജോണി ഡെപ്പുമായുള്ള നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം വിവാദ നായിക ആംബർ ഹേഡ് ഹോളിവുഡ് വിടുകയാണെന്ന് തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകൾക്ക് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ.

കാലിഫോർണിയയിലെ യുക്ക വാലിയിലെ തന്റെ വീട് വിറ്റതിന് ശേഷം ആംബർ തന്റെ ഇളയ മകൾ ഊനാഗ് പേജിനൊപ്പം സ്പെയിനിലെ മാഡ്രിഡിലേക്ക് താമസം മാറിയതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഞാൻ സ്പെയിനിനെ വളരെയധികം സ്നേഹിക്കുന്നു, കൂടുതൽ നേരം ഇവിടെ ചിലവഴിക്കാനും ആ​ഗ്രഹിക്കുന്നു എന്നാണ് പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയായി ആംബർ പറയുന്നത്.

തനിക്ക് ചില സിനിമാ പ്രോജക്ടുകൾ അണിയറയിൽ ഉണ്ടെന്നും, ഹോളിവുഡ് വിടാൻ ആലോചന ഇല്ലെന്നും നടി വ്യക്തമാക്കി. അതേസമയം, തന്റെ വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകളെ കുറിച്ച് നടി തുറന്ന് പറഞ്ഞില്ല.

vachakam
vachakam
vachakam

2022-ൽ ജോണി ഡെപ്പും ജോണി ഡെപ്പും തമ്മിൽ നടന്ന അപകീർത്തി കേസിന്റെ പേരിൽ ആംബർ ഹേർഡ് ശ്രദ്ധാകേന്ദ്രമായിരുന്നു. ജോണി ഡെപ്പിനെ അപകീർത്തിപ്പെടുത്തിയതിന് നടൻ ജോണി ഡെപ്പിന് 10 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാനും ശിക്ഷാനടപടിയായി 350,000 ഡോളർ അധികമായി നൽകാനും കോടതി ഉത്തരവിട്ടിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam