ബോളിവുഡിലെ ഇന്ന് ഏറ്റവും വിലപ്പെട്ട നടിയാണ് ആലിയ ഭട്ട്. അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ആലിയ ഇപ്പോൾ തന്റെ കരിയറിലും കുടുംബ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് ആലിയ വിവാഹിതയായി പെട്ടന്ന് തന്നെ അമ്മയുമായി.
വിവാഹവും അമ്മയാകുന്നതും കരിയറിനെ ബാധിക്കുമെന്ന് അന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അത്തരം മുൻധാരണകളെല്ലാം ആലിയ തിരുത്തി. ആലിയ ഭട്ട് ഇപ്പോഴും താരമൂല്യത്തിൽ മുൻനിരയിലാണ്. കഴിഞ്ഞ ദിവസം ആലിയയും കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തി.
ആലിയ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത് ഇതാദ്യമാണ്. താരത്തിന്റെ റെഡ് കാർപെറ്റ് ലുക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനടിയിൽ വന്ന കമന്റുകളാണ് ആലിയ വീണ്ടും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ആലിയയുടെ മുഖത്തെ തിളക്കവും വയറിലെ ചെറിയ ബംപും ചൂണ്ടിക്കാട്ടിയാണ് നെറ്റിസണ്സിന്റെ സംസാരം.
മുൻപ്, ആലിയ ഭട്ടും രൺബീർ കപൂറും രണ്ടാമതൊരു കുട്ടി വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2024-ൽ ഐഎംഡിബിയുടെ ഐക്കൺസ് ഒൺലി സെഗ്‌മെന്റിൽ സംസാരിക്കവെ "ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, നിർമ്മാതാവ് എന്ന നിലയിലും ഇനിയും നിരവധി സിനിമകൾ പ്രതീക്ഷിക്കുന്നു. കൂടുതൽ കുഞ്ഞുങ്ങൾ, ധാരാളം യാത്രകൾ, ആരോഗ്യകരവും സന്തോഷകരവും ലളിതവും ശാന്തവും സമാധാനം നിറഞ്ഞതുമായ ഒരു ജീവിതം." എന്നാണ് അന്ന് ആലിയ പറഞ്ഞത്.
2022 ഏപ്രിൽ 14 നാണ് ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായത്. അതേവർഷം നവംബർ ആറിന് ആലിയ മകൾക്ക് ജന്മം നൽകി. വിവാഹത്തിന് മുമ്പേ ആലിയയും രൺബീറും ഒരുമിച്ചായിരുന്നു താമസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്