നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു; ഹൃദയം തകർന്ന് നടി 

NOVEMBER 29, 2024, 8:26 PM

തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. നടി തന്നെയാണ് വിവരം ഇന്‍സ്‌റാഗ്രാമിലൂടെ പങ്കുവച്ചത്.

'ഇനി ഞങ്ങള്‍ കാണും വരെ ഡാഡ്' എന്ന കുറിപ്പിനൊപ്പം ഒരു തകര്‍ന്ന ഹൃദയത്തിന്റെ ഇമോജിയും താരം പങ്കുവച്ചിട്ടുണ്ട്.

ജോസഫ് പ്രഭു- നിനിറ്റെ പ്രഭു ദമ്പതികളുടെ മകളായി ചെന്നൈയിലായിരുന്നു സാമന്തയുടെ ജനനം. പിതാവ് ജോസഫി തെലുങ്ക് ആഗ്ലോ ഇന്ത്യനായിരുന്നു. സമാന്തയുടെ കരിയറില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ജോസഫ്.

vachakam
vachakam
vachakam

സിറ്റാഡൽ: ഹണി ബണ്ണിയുടെ വിജയാഘോഷത്തിനിടെയാണ് മരണ വാര്‍ത്ത വന്നത്. ആമസോൺ പ്രൈം വീഡിയോ ഷോയുടെ വിജയം വ്യാഴാഴ്ച നടി തന്‍റെ സഹതാരം വരുൺ ധവാനോടൊപ്പം ആഘോഷിച്ചിരുന്നു.

 ഈ പാര്‍ട്ടിയുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും സാമന്തയുടെ അച്ഛന്‍റെ പെട്ടെന്നുള്ള വിയോഗ വാർത്ത അവളുടെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam