'ആരേയും ഉപദ്രവിച്ചിട്ടുമില്ല, റേപ്പ് ചെയ്തിട്ടുമില്ല'; തന്നെക്കുറിച്ച് ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍ വേദനയുണ്ടെന്ന് നടന്‍ ബാല

JULY 19, 2025, 2:05 AM

തന്നെക്കുറിച്ച് ആളുകള്‍ തെറ്റിദ്ധാരണ പരത്തുന്നുതില്‍ വേദനയുണ്ടെന്ന് വ്യക്തമാക്കി നടന്‍ ബാല. താനും കുടുംബവും ആരേയും ഉപദ്രവിച്ചിട്ടില്ല. ആരേയും റേപ്പ് ചെയ്തിട്ടില്ല. കള്ളങ്ങള്‍ പറഞ്ഞ് തന്നേയും കുടുംബത്തേയും ഉപദ്രവിക്കരുതെന്നും ബാല വ്യക്തമാക്കുന്നു. ഭാര്യ കോകിലയ്ക്കൊപ്പമുള്ള വീഡിയോയിലാണ് ബാല ഇക്കാര്യങ്ങള്‍ പറഞ്ഞത്.

താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുന്‍ഭര്‍ത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് ആരോപിച്ച് മുന്‍പങ്കാളി എലിസബത്ത് ഉദയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലുള്ള വീഡിയോയിലൂടെ ആയിരുന്നു എലിസബത്തിന്റെ ആരോപണം. ഇതിന് പരോക്ഷ മറുപടിയായി, അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷനാണ് വേണ്ടത്, മീഡിയ അറ്റന്‍ഷനല്ലെന്ന് ബാല പറഞ്ഞിരുന്നു. എലിസബത്തിന്റെ പേര് പറയാതെയായിരുന്നു ബാലയുടെ മറുപടി.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ ആയിരുന്നു. കുഴപ്പമില്ല, ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് മുന്നോട്ടുപോവുകയാണ്. തനിക്ക് ഇതുവരെ കിട്ടാത്ത കുടുംബ ജീവിതം 41-ാം വയസ്സില്‍ കിട്ടിയിരിക്കുകയാണ്. ഭാര്യ കോകില തന്നെ നന്നായി നോക്കുന്നുണ്ട്. എന്തിന് അതില്‍ അസ്വസ്ഥതയുണ്ടാക്കണമെന്നും ബാല ചോദിക്കുന്നു. സത്യമായും താനോ തന്റെ കുടുംബമോ ആരേയും ഉപദ്രവിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളുകളല്ല, അതിന്റെ ആവശ്യം തങ്ങള്‍ക്കില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.

സംസാരിച്ചുകൊണ്ടിരിക്കെ ഭാര്യ കോകിലയേ ഫ്രെയിമിലേക്ക് വിളിച്ചുവരുത്തി ബാല തങ്ങളെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിച്ചു. രണ്ട് പേരും മനസില്‍ തട്ടി പറയുകയാണ്, ദയവുചെയ്ത് തങ്ങളുടെ കുടുംബത്തെ വിട്ടേക്ക്. കള്ളങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കരുത്. ബാല കള്ളനല്ല. തങ്ങളുടെ കുടുംബം മോശക്കാരല്ല. തങ്ങള്‍ പണ്ടേ സിനിമയില്‍ വന്ന്, അതില്‍നിന്നുള്ള പണംകൊണ്ടാണ് ജീവിച്ചത്. കുടുംബത്തെ വെറുതേ വിടണം. അവര്‍ നന്നായിരിക്കണം. അവര്‍ക്ക് മെഡിക്കല്‍ ട്രീറ്റ്മെന്റ് വേണം. തന്റെ വാക്ക് മാറ്റില്ലെന്നും ബാല കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam