ഡൽഹി : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫലമറിയാൻ ജൂൺ വരെ കാത്തിരിക്കണം. ഇന്ത്യയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ജൂണിലേക്ക് നീട്ടുന്നത്.
1951-52ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ തിരഞ്ഞെടുപ്പായിരിക്കും 2024 ലേത്. എന്നാൽ തിരഞ്ഞെടുപ്പ് നടപടികൾ നീണ്ടുപോകുന്നതിന് നിരവധി കാരണങ്ങളുണ്ട്.
1951 ഒക്‌ടോബർ 25 മുതൽ 1952 ഫെബ്രുവരി 21 വരെ 68 ഘട്ടങ്ങളിലായാണ് ലോക്‌സഭയിലേക്കുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. 70 വർഷത്തിനു ശേഷം 2024ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പാണ് 96.8 കോടി വോട്ടർമാരുള്ള രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ തിരഞ്ഞെടുപ്പ്.
അതിന് ശേഷം 1991ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ് ജൂണില്‍ നടന്ന ഒരേയൊരു പൊതുതിരഞ്ഞെടുപ്പ്. എന്നാല്‍ അത് സത്യപ്രതിജ്ഞ ചെയ്ത് 16 മാസങ്ങള്‍ക്ക് ശേഷം ചന്ദ്രശേഖർ സർക്കാർ പിരിച്ചുവിട്ടതു കൊണ്ടായിരുന്നു.
2004 മുതൽ രാജ്യത്ത് നടന്ന കഴിഞ്ഞ നാല് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും പരമ്പരാഗതമായി ഏപ്രിൽ, മെയ് മാസങ്ങളിൽ വോട്ടെടുപ്പ് നടത്തുകയും മെയ് അവസാനത്തോടെ ഫലം പ്രഖ്യാപിക്കുകയുമാണ് ചെയ്യാറുള്ളത്.
ഹോളി, തമിഴ് പുതുവത്സരം, ബിഹു, ബൈശാഖി തുടങ്ങിയ തുടർച്ചയായ ആഘോഷ ദിനങ്ങള്‍ കാരണമാണ് തിരഞ്ഞെടുപ്പ് നീളുന്നത്. സ്ഥാനാർത്ഥിത്വം പിൻവലിക്കലിൻ്റെ അവസാന തിയതി അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ പോലുള്ള പ്രധാന തിയതികള്‍ ഈ ഉത്സവങ്ങളുമായി ഒത്തുപോകുന്നുണ്ടെന്ന് കമ്മീഷൻ ഉറപ്പാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പെട്ടെന്ന് രാജിവെച്ചതും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ കാലതാമസത്തിന് കാരണമായി. ഗോയല്‍ രാജിവെക്കുന്നതിന് മുന്നോടിയായി, മൂന്നാമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെയും ഫെബ്രുവരി 14ന് രാജിവച്ചിരുന്നു. ഇതൊക്കെ കൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ജൂണ്‍ വരെ നീളുന്നത് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്