പത്തനംത്തിട്ട: ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെതിരെ ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയായേക്കും.
കഴിഞ്ഞ രണ്ട് തവണയും ആറന്മുള പിടിച്ച വീണ ജോർജ് തന്നെയാകും ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി എന്ന് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു .എന്നാൽ ഇക്കുറി ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിന പ്രയത്നത്തിലാണ് യുഡിഎഫ്.
സമുദായ സമവാക്യങ്ങളിൾ വിള്ളലുണ്ടാക്കിയാൽ മണ്ഡലം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നീക്കം.
മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനെ കളത്തിലിറക്കി മണ്ഡലം പിടിക്കാനുള്ള നീക്കങ്ങളാണ് യുഡിഎഫ് നടത്തുന്നത്.
ഭരണവിരുദ്ധ വികാരത്തിനൊപ്പം സമുദായ വോട്ടുകളുടെ ധ്രുവീകരണം കൂടി ആയാൽ മണ്ഡലം പിടിക്കാമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
