കോട്ടയം: കോട്ടയത്ത് എൻഡിഎ ജയിക്കുമെന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. 35 വർഷത്തോളമായി കോട്ടയവുമായി തനിക്ക് ബന്ധമുണ്ട്.
ബിഷപ്പുമാരുമായും അമ്പലങ്ങളുമായും പള്ളികളുമായും സാധാരണ ആളുകളുമായും നല്ല ബന്ധമുണ്ട്.
കോട്ടയത്തെ വികസനത്തിനായി തന്നെ ജയിപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ തന്നെ അധികാരത്തിൽ വരുകയുള്ളുവെന്ന് വോട്ടർമാർക്ക് അറിയാം.
റബ്ബർ വില 250 ആക്കുമെന്ന് ഉറപ്പു കിട്ടിയാലേ മൽസരിക്കു എന്നാണ് താൻ പറഞ്ഞത്. ആ ഉറപ്പ് കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. താൻ ജയിച്ചാൽ ഉറപ്പായിട്ടും റബ്ബറിൻറെ വില 250 രൂപയാക്കും. നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. അതുകഴിഞ്ഞാൽ റബ്ബർ വില വർധിപ്പിക്കാനാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്