തിരുവനന്തപുരം: കോൺഗ്രസിന്റെ സെലിബ്രറ്റി നേതാവ് ശശി തരൂരിന്റെ മോദി വാഴ്ത്തലുകൾക്കിടയിൽ തരൂർ ബിജെപിയിലേക്കെന്ന് അഭ്യൂഹം നിലനിന്നിരുന്നു. എന്നാൽ പെട്ടെന്നാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
ഇപ്പോൾ തരൂർ സിപിഎമ്മിലേക്കാണെന്ന അഭ്യൂഹമാണ് നിലനിൽക്കുന്നത്. ഈ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ രംഗത്തെത്തി.
ശശി തരൂര്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും നിലവില്‍ തരൂര്‍ കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ഇടത് മുന്നണിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ മുന്നണിയില്‍ ചേരാവുന്നതാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഉറപ്പിക്കുന്നതിനായി ഇവരെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന് പ്രശ്‌നമൊന്നുമില്ല. പക്ഷെ അവര്‍ക്ക് മുന്നില്‍ വെക്കുന്ന ഒരു നിബന്ധന പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനോട് യോജിക്കണം എന്നതാണ്. തരൂര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടും കോണ്‍ഗ്രസിന്റേതായിരിക്കും. ശശി തരൂര്‍ പാര്‍ട്ടി വിട്ടാല്‍ ബാക്കി രാഷ്ട്രീയ നയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
