ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഹാറി തൊഴിലാളികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ വിദ്വേഷ പ്രചാരണതന്ത്രമാണ് പ്രധാനമന്ത്രി നടത്തുന്നതെന്നായിരുന്നു സ്റ്റാലിന്റെ ആരോപണം.
ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുന്നത് പോലെ തമിഴര്‍ക്കും ബിഹാര്‍ സ്വദേശികള്‍ക്കും ഇടയില്‍ ശത്രുതയുണ്ടാക്കുന്ന ഇത്തരം ബാലിശമായ രാഷ്ട്രീയം അവസാനിപ്പിച്ച് രാജ്യത്തിന്റെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടു. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് മോദി പ്രസംഗിച്ചതാണ് വിവാദത്തിന് വഴിയൊരുക്കിയത്.
തമിഴ്നാട്ടില്‍ സമാധാനപരമായി ജോലി ചെയ്യുന്ന ബിഹാറി സഹോദരങ്ങള്‍ക്കെതിരേ വിദ്വേഷം വിതയ്ക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന് പ്രതിപക്ഷകക്ഷികളിലെ നേതാക്കളും അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
