ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും സഖ്യം പ്രഖ്യാപിച്ചു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ആർഎൽഡി മേധാവി ജയന്ത് ചൗധരിയും സമൂഹമാധ്യമങ്ങളിലൂടെയാണ് സഖ്യം പ്രഖ്യാപിച്ചത്.
സഖ്യത്തിന്റെ ഭാഗമായി പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏഴ് സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർഥികൾ മത്സരിക്കുമെന്ന് ആർഎൽഡി നേതൃത്വവും വ്യക്തമാക്കി.
"ആർഎൽഡിയുടെയും എസ്പിയുടെയും സഖ്യത്തിന് എല്ലാവർക്കും അഭിനന്ദനങ്ങൾ. വിജയത്തിനായി നമുക്കെല്ലാവർക്കും ഒന്നിക്കാം," -അഖിലേഷ് യാദവ് എക്‌സിൽ കുറിച്ചു.
"ദേശീയവും ഭരണഘടനാപരവുമായ മൂല്യങ്ങൾ സംരക്ഷിക്കാൻ എപ്പോഴും തയ്യാറാണ്. ഞങ്ങളുടെ സഖ്യത്തിന്റെ എല്ലാ പ്രവർത്തകരും ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാണ് അഖിലേഷിന്റെ പോസ്റ്റിന് മറുപടിയായി ജയന്ത് ചൗധരി എക്‌സിൽ കുറിച്ചിരിക്കുന്നത്.
അതിനിടെ, എസ്പി നേതാക്കളായ രാംഗോപാൽ യാദവും ജാവേദ് അലി ഖാനും വ്യാഴാഴ്ച കോൺഗ്രസ് ദേശീയ സഖ്യ സമിതിയുമായി യോഗം നടത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം യോഗമാണ്. മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തില്ല. തർക്കം താഴെത്തട്ടിൽ പരിഹരിക്കാനായില്ലെങ്കിൽ അഖിലേഷ് യാദവുമായി ചർച്ച നടത്തുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശില്‍ കോണ്‍ഗ്രസിന് പത്തില്‍ താഴെ സീറ്റുകള്‍ മാത്രം വിട്ടുനല്‍കാനാണ് സമാജ്‌വാദി പാർട്ടി തയ്യാറായാതെന്നാണ് സൂചന. എന്നാൽ കോൺഗ്രസ് ഇതിന് തയ്യാറായിട്ടില്ല. കോൺഗ്രസിന്റെ ശക്തികേന്ദ്രം ഉൾപ്പെടെ 25-ഓളം സീറ്റുകളാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ എസ്പി ഒരിക്കലും തയ്യാറല്ല.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചെങ്കിലും ബിഎസ്പിയുമായുള്ള ചർച്ചയ്ക്കുള്ള വാതിൽ പൂർണമായി അടഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ സീറ്റ് പങ്കിടാൻ കോൺഗ്രസ് തയ്യാറാണെങ്കിൽ ചർച്ചകൾ പരിഗണിക്കുമെന്ന് ബിഎസ്പി സൂചന നൽകിയതായും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്