തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം. ശോഭാ സുരേന്ദ്രന് കോഴിക്കോട് ജില്ലാ പ്രഭാരിയുടെ ചുമതല നൽകി.
പാർട്ടിയിൽ ശോഭ അവഗണിക്കപ്പെടുന്നുവെന്ന് പരസ്യമായി വിമർശനം ഉയരുന്നതിനിടെയാണ് സുരേന്ദ്രന്റെ ഭാഗത്ത് നിന്ന് അനുനയ നീക്കം. നേരത്തെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ.ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നൽകി.
എം ടി രമേശിനാണ് വടക്കൻ മേഖലയുടെ ചുമതല. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തുന്ന ശോഭാ സുരേന്ദ്രൻ, സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കുന്നുവെന്നടക്കമുള്ള പരാതി നേരത്തെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
ശോഭക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി സുരേന്ദ്രൻ ഉന്നയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്