ദില്ലി തോൽവിക്ക് പിന്നാല രാജി ഭീഷണിയുമായി പഞ്ചാബിലെ 30 ആം ആദ്മി എംഎൽഎമാർ

FEBRUARY 9, 2025, 11:39 PM

ദില്ലി: രാജ്യതലസ്ഥാനത്തെ കനത്ത തോൽവിയ്ക്ക് പിന്നാലെ  ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം. ദില്ലിയിലെ തോൽവിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ 30 എംഎൽഎമാർ രംഗത്ത്.

മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ. സാഹചര്യം മുതലെടുക്കാൻ എംഎൽഎമാരുമായി കോൺഗ്രസ് ചർച്ച തുടങ്ങി.

പ്രതിസന്ധി പരിഹരിക്കാൻ അരവിന്ദ് കെജ്രിവാൾ എംഎൽഎമാരുമായി ഫോണിൽ സംസാരിച്ചു. മുതിർന്ന നേതാക്കളെ ചർച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.

vachakam
vachakam
vachakam

അതേസമയം പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ് വ  30 എഎപി എംഎൽഎമാർ കോൺഗ്രസിലേക്ക് വരാൻ സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയിരുന്നു.

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ സൂചനയാണെന്നും ബജ് വ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam