പൊന്നാനി: മുസ്ലിം ലീഗിന് കേരളത്തില്‍ നിന്ന് രണ്ടാമതൊരു രാജ്യസഭാസീറ്റിന് കൂടി വഴിയൊരുങ്ങിയിരിക്കുകയാണ്. 18 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു അവസരം ലീഗീനെ തേടി എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംസീറ്റെന്ന ആവശ്യത്തില്‍ ഇത്തവണ ഉറച്ചുനിന്നതോടെയാണ് രാജ്യസഭയില്‍ രണ്ടാം സീറ്റിന് സാധ്യത തെളിഞ്ഞത്.
1979 ല്‍ യു.ഡി.എഫ് നിലവില്‍ വന്നശേഷം ലീഗിന് മിക്കപ്പോഴും ഒരേസമയം രണ്ട് രാജ്യസഭാ എം.പി.മാരുണ്ടായിരുന്നു. 2006 ല്‍ അബ്ദുസ്സമദ് സമദാനിയുടെ കാലാവധി കഴിഞ്ഞപ്പോഴാണ് അത് ഒന്നായി ചുരുങ്ങിയത്. ജൂലൈയില്‍ ഒഴിവുവരുന്ന മൂന്ന് സീറ്റുകളില്‍ യു.ഡി.എഫിന് ജയിക്കാവുന്ന സീറ്റാണ് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയത്.
നിലവിലെ രാജ്യസഭാംഗം പി.വി അബ്ദുല്‍വഹാബിന് 2027 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്. തുടര്‍ന്നും രാജ്യസഭയില്‍ ലീഗിന് രണ്ട് അംഗങ്ങളെ ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തമിഴ്നാട്ടില്‍ ഡി.എം.കെ മുന്നണിയുടെ ഭാഗമായും ലീഗ് രാജ്യസഭാസീറ്റിനായി ചര്‍ച്ച നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനാണ് മുന്‍തൂക്കം. യൂത്ത് ലീഗ് പ്രതിനിധികളും പരിഗണനയിലുണ്ട്.
അഞ്ചുവര്‍ഷത്തെ ഇടവേള ഒഴിച്ചുനിര്‍ത്തിയാല്‍ 1952 മുതല്‍ എക്കാലത്തും രാജ്യസഭയില്‍ മുസ്ലിം ലീഗിന് പ്രതിനിധികളുണ്ടായിരുന്നു. കേരളത്തില്‍നിന്ന് 14 ടേമുകളിലായി ആറുപേരാണ് ഇതുവരെ രാജ്യസഭയിലെത്തിയത്. ഇബ്രാഹീം സുലൈമാന്‍ സേട്ട്, ഹമീദലി ശംനാട്, എം.പി. അബ്ദുസ്സമദ് സമാദാനി, കൊരമ്പയില്‍ അഹമ്മദ് ഹാജി, പി.വി. അബ്ദുല്‍വഹാബ് എന്നിവരാണ് ഇതുവരെ രാജ്യസഭയിലെത്തിയത്. ബി.വി അബ്ദുള്ളക്കോയ അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടു. സമദാനിയും ഹമീദലി ശംനാടും രണ്ടുതവണയും. സുലൈമാന്‍ സേട്ടും കൊരമ്പയില്‍ അഹമ്മദ് ഹാജിയും ഓരോ ടേമിലും. പി.വി അബ്ദുല്‍വഹാബിന്റെ മൂന്നാം ഊഴമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്