ഇടുക്കി: സിപിഎം നേതാക്കളെത്തി മെമ്പർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടുവെന്ന് വ്യക്തമാക്കി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ രംഗത്ത്. അതേസമയം മെമ്പർഷിപ്പ് പുതുക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്നത് കൊണ്ട് ബിജെപിയിൽ പോകുമെന്നല്ല അര്‍ത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എ രാജക്കെതിരെ പ്രവർത്തിച്ചുവെന്നത് കെട്ടിച്ചമച്ച കാര്യമാണ്. അത്തരം കാര്യങ്ങള്‍ കെട്ടിച്ചമച്ചവർക്കൊപ്പം നിന്ന് പോകാൻ കഴിയില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
അതേസമയം സിപിഎം സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് സൂചന നൽകിയതിന് പിന്നാലെയാണ് എസ് രാജേന്ദ്രൻ പുതിയ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്