തിരുവനന്തപുരം : തിരുവനന്തപുരത്തെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന ഇന്ത്യയിലെ ഒന്നാമത്തെ നഗരമാക്കുകയാണ് ലക്ഷ്യമെന്നും,പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്വം ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് ബി ജെ പി യെയാണന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലേയ്ക്കുള്ള 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.
എല്ലാ സ്ഥാനാർത്ഥികളും പ്രധാന പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ എസ് സുരേഷ്, അനൂപ് ആൻ്റണി സംസ്ഥാന നേതാക്കളായ ആർ ശ്രീലേഖ , അബ്ദുൾ സലാം, വി വി രാജേഷ് തിരുവനനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ, എന്നിവർ പങ്കെടുത്തു. അടുത്ത പട്ടിക വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
67 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുൻ ഡിജിപി ആർ ശ്രീലേഖ തുടങ്ങിയവർ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആർ ശ്രീലേഖ ശാസ്തമംഗലം വാർഡിലും മത്സരിക്കും.
പാളയത്ത് മുൻ അത്‌ലറ്റ് പദ്മിനി തോമസും തമ്പാനൂരിൽ മുൻ കോൺഗ്രസ് നേതാവ് തമ്പാനൂർ സതീഷും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാർഡിൽ ദേവിമ പിഎസും മത്സരിക്കും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം ആർ ഗോപനെയും ബിജെപി രംഗത്തിറക്കി. കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറിൽ അടുത്ത ഘട്ടത്തിൽ മാത്രമായിരിക്കും പ്രഖ്യാപനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
