ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എയും ജനപ്രിയ പഞ്ചാബി ഗായികയുമായ അന്‍മോല്‍ ഗഗന്‍ മാന്‍ പഞ്ചാബ് നിയമസഭാംഗത്വം രാജിവെച്ചു. രാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണെന്ന് അന്‍മോല്‍ പ്രഖ്യാപിച്ചു. പെട്ടെന്നുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഖരാര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അന്‍മോല്‍ ഗഗന്‍ മാന്‍. നിയമസഭാ സ്പീക്കര്‍ കുല്‍ത്താര്‍ സിംഗ് സന്ധ്വാനെ കണ്ട് അന്‍മോല്‍ രാജിക്കത്ത് കൈമാറി. ഹൃദയഭാരത്തോടെയാണ് രാജിവെക്കുന്നതെന്ന് മാന്‍ എക്സില്‍ എഴുതി.
2022 ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖരാറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അന്‍മോല്‍ മാന്‍, ഭഗവന്ത് മാന്‍ നയിച്ച മന്ത്രിസഭയില്‍ മന്ത്രിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടു. ടൂറിസം, സംസ്‌കാരം, നിക്ഷേപ പ്രോത്സാഹനം, തൊഴില്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല അന്‍മോല്‍ വഹിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്