തമിഴകത്ത് വീണ്ടും ട്വിസ്റ്റ്; പട്ടാളി മക്കൾ കക്ഷി എൻഡിഎക്കൊപ്പം

MARCH 18, 2024, 8:12 PM

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ ബിജെപിക്ക് വൻനേട്ടം. സംസ്ഥാനത്ത് കാര്യമായ സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ മുന്നണിയുടെ ഭാഗമായി മത്സരിക്കും.

ബിജെപി സഖ്യത്തിൻ്റെ ഭാഗമായി സംസ്ഥാനത്തെ 10 ലോക്‌സഭാ സീറ്റുകളിൽ പിഎംകെ മത്സരിക്കും. സംസ്ഥാനത്തെ പിന്നാക്ക സമുദായാംഗങ്ങളായ വണിയർ സമുദായാംഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള പിഎംകെക്ക് ആറ് ശതമാനത്തോളം ഉറച്ച വോട്ടും ഉണ്ട്. ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

രണ്ടാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് പിഎംകെയ്ക്ക് പത്ത് സീറ്റുകൾ ലഭിച്ചത്. ചെന്നൈയിൽ പിഎംകെ അധ്യക്ഷൻ രാംദാസാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ബിജെപി മുന്നണിയിൽ ചേരേണ്ടതില്ലെന്ന നിലപാടാണ് ജില്ലാഘടകങ്ങൾ സ്വീകരിച്ചിരുന്നതെങ്കിലും രാജ്യതാൽപ്പര്യം കണക്കിലെടുത്ത് ഇതെല്ലാം തള്ളിക്കളയുകയാണെന്നും അമ്പുമണി രാംദാസ് വ്യക്തമാക്കി.

vachakam
vachakam
vachakam

അമ്പുമണി രാമദാസിന്റെ രാജ്യസഭ കാലാവധി 2025ൽ അവസാനിക്കാനിരിക്കെ ഇദ്ദേഹത്തിന് രാജ്യസഭാ സീറ്റും മുന്നണിയുടെ ഭാഗമായി വാഗ്ദാനം ചെയ്തിട്ടുണ്ട്. പിഎംകെയെ ഒപ്പം നിര്‍ത്താൻ എഐഎഡിഎംകെയും ശ്രമിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam