ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് ജന്മദിനാശംസ നേര്‍ന്ന് ശശി തരൂര്‍ നടത്തിയ പുകഴ്ത്തലിനെ തള്ളി കോണ്‍ഗ്രസ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ അദ്വാനിയുടെ പങ്ക് നിര്‍ണായകമാണെന്നായിരുന്നു തരൂര്‍ വ്യക്തമാക്കിയത്.
അദ്വാനിക്ക് 98-ാം പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ആശംസ കുറിപ്പിലായിരുന്നു പുകഴ്ത്തല്‍. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്‌റുവിനെയും അടിയന്തരാവസ്ഥ മാത്രം പരിഗണിച്ച് ഇന്ദിരാഗാന്ധിയേയും വിലയിരുത്തരുതെന്നും അതുപോലെയാണ് അദ്വാനിയുടെ സംഭാവനകളെന്നുമായിരുന്നു തരൂരിന്റെ മറുപടി. ഈ പ്രസ്താവന കോണ്‍ഗ്രസിനെ കൂടുതല്‍ ചൊടിപ്പിച്ചു. എപ്പോഴത്തെയും പോലെ തരൂരിന്റെ പ്രസ്താവനയോട് വിയോജിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ അച്ചടക്കവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തക സമിതി അംഗമായ തരൂരിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കി പാര്‍ട്ടി വക്താവ് പവന്‍ ഖേര രംഗത്തെത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
