'തിരുത്തലുകൾ വേണം'; അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും സർക്കാർ തിരുത്തണമെന്ന് എം.വി. ഗോവിന്ദൻ

JULY 10, 2024, 2:42 PM

കോഴിക്കോട്: അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും സർക്കാർ തിരുത്തണമെന്ന് വ്യക്തമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട് മാവൂരില്‍ കെ.എസ്.കെ.ടി.എ. ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ.

അതേസമയം മുൻഗണന എന്തിനാണെന്ന് തീരുമാനിച്ച്‌ നടപ്പാക്കണം എന്നും  പെൻഷൻ ആനുകൂല്യങ്ങള്‍ നല്‍കണം എന്നും തിരുത്തലുകള്‍ വേണ്ട മേഖലകളിലൊക്കെ തിരുത്തല്‍ വേണമെന്നും അദ്ദേഹം പ്രതികരിച്ചു.

വിശ്വാസികളുടെയും അവിശ്വാസികളുടെയും ഒപ്പംനില്‍ക്കുന്ന പ്രസ്ഥാനമാണ് സി.പി.എം എന്നും വർഗീയവാദികള്‍ വിശ്വാസികളല്ല എന്നും അദ്ദേഹം പറഞ്ഞു. അവർക്ക് യാതൊരു വിശ്വാസവുമില്ല. ആരാധനാലയങ്ങള്‍ നിയന്ത്രിക്കേണ്ടത് വിശ്വാസികളാണ്. അവിടെ വർഗീയവാദികള്‍ക്ക് സ്ഥാനമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam