കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ നേതൃത്വ മാറ്റം ഉറപ്പായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ രംഗത്തിറങ്ങുന്ന സാഹചര്യത്തിൽ കണ്ണൂരിൽ പാർട്ടിയെ നയിക്കാൻ പുതിയ ആളെ സി.പി.എമ്മും തിരഞ്ഞെടുക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഇക്കാര്യം വ്യക്തമാക്കി എംവി ജയരാജൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടിയുടെ ജില്ലാ സെക്രട്ടറി ചുമതലയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമെന്നാണ് എം വി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കണ്ണൂരിലെ പാർട്ടിയെ നയിക്കാൻ പകരക്കാനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരായിരിക്കണം പുതിയ സെക്രട്ടറിയെന്ന് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിന്‍റെ എല്ലാ വികസന പദ്ധതികൾക്കൊപ്പവും താനുണ്ടാകുമെന്നും വിജയം ഉറപ്പാണെന്നും എം വി ജയരാജൻ പ്രതികരിച്ചു.
കണ്ണൂരിനൊപ്പം തന്നെ തിരുവനന്തപുരം, കാസർകോട് ജില്ലകളിലും സി പി എം പാർട്ടി തലപ്പത്ത് മാറ്റമുണ്ടാകാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്