കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി, സി.പി.എം അവിശുദ്ധ സഖ്യമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ഏതൊക്കെ മണ്ഡലത്തിലാണ് സഖ്യമെന്ന് രണ്ട് ദിവസത്തിനുള്ളില്‍ പറയാം. കൃത്യമായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമാണ്. കേരളത്തില്‍ യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
പത്മജയുടേത് വിലകുറഞ്ഞ ആരോപണങ്ങളാണ്. ആരുടേയും പിന്തുണ ഇല്ലാത്തവർ പറയുന്നത് ജനങ്ങള്‍ മുഖവിലക്ക് എടുക്കില്ല.
ഇ.പി. ജയരാജനെതിരായ പ്രതിപക്ഷ നേതാവിെൻറ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്