ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് വനംവകുപ്പ് മുൻമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകളും സൗന്ദര്യമത്സര ജേതാവുമായ അനുകൃതി ഗുസൈൻ കോണ്‍ഗ്രസ് വിട്ടു.
ശനിയാഴ്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന് ഇക്കാര്യം വ്യക്തമാക്കി അനുകൃതി രാജിക്കത്ത് അയച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് അവർ കത്തില്‍ വ്യക്തമാക്കുന്നത്.
ഹരക് സിങ് വനം മന്ത്രിയായിരിക്കെ കോർബറ്റ് കടുവാ സങ്കേതത്തില്‍ നടത്തിയ അനധികൃത മരം മുറിക്കലും നിർമാണങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഗുസൈന്റെ രാജി.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ഹരക് സിങ് റാവത്തിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ പുഷ്കർ സിങ് ധാമി മന്ത്രിസഭയില്‍ നിന്നും ബിജെപിയില്‍നിന്നും പുറത്താക്കിയിരുന്നു.
തുടർന്ന് അദ്ദേഹം അനുകൃതി ഗുസൈനോടൊപ്പം കോണ്‍ഗ്രസിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെ നടന്ന 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അനുകൃതി ലാൻസ്ഡൗണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2017-ലെ ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇന്റർനാഷണല്‍ പട്ടം നേടിയത് അനുകൃതിയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്